Call : +91 94470 77133
Email : aoaokeralam@gmail.com
Association of
Agricultural Officers kerala
Service From Various Offices Under Agricultural Development And Farmers Welfare Department

MESSAGE FROM PRESIDENT

എല്ലാവർക്കും നവവത്സരാശംസകൾ നേരുന്നു. പുതുവർഷം സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും ദിനങ്ങൾ സമ്മാനിക്കട്ടെ എന്ന് ആശംസിക്കുന്നു.

പ്രൊഫഷണൽ രംഗത്ത് നമ്മൾ വളരെയധികം വെല്ലുവിളികൾ നേരിട്ട ഒരു വർഷം ആണ് കടന്നുപോയത്. നമുക്ക് വലിയ വിജയമൊന്നും അവകാശപ്പെടാൻ ഇല്ലെങ്കിലും കേരളത്തിന്റെ വികസന ഭൂപടത്തിൽ നമ്മുടെ സ്ഥാനം അടയാളപ്പെടുത്താനും ഉന്നതങ്ങളിൽ എത്തിക്കാനും നമുക്ക് സാധിച്ചു. കാർഷിക മേഖലയിൽ നമ്മുടെ സംഘടനയ്ക്കുള്ള അനിഷേധ്യമായ സ്ഥാനം അരക്കിട്ടുറപ്പിക്കാനും നമുക്ക് സാധിച്ചു. കാർഷിക മേഖലയിലെയും കൃഷി വകുപ്പിലെയും പ്രശ്നങ്ങൾക്ക് വ്യക്തമായ ഒരു കാഴ്ചപ്പാടോടെ സമീപിക്കാനും അഭിപ്രായങ്ങൾ സ്വരൂപിക്കാനും AOAOK മാത്രമേ ഉള്ളൂ എന്ന കാര്യവും നമ്മൾ കണ്ടറിഞ്ഞു. കാറ്റഗറിയുടെ കാര്യം മാത്രമല്ലാതെ, വകുപ്പിന്റെ മൊത്തത്തിലുള്ള ഭാവി മുന്നിൽ കണ്ടുകൊണ്ടു പ്രവർത്തിക്കാനും നിർദേശങ്ങൾ മുന്നോട്ട് വെയ്ക്കാനും നമ്മുടെ അംഗങ്ങൾക്ക് കഴിഞ്ഞു എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. സോഷ്യൽ മീഡിയകളിലൂടെ നമ്മൾ നേരിട്ടുകൊണ്ടിരുന്ന അധിക്ഷേപങ്ങളെ ഫലപ്രദമായി ചെറുക്കാനും നമുക്ക് സാധിച്ചു.
v ഇനിയുള്ള നമ്മുടെ പ്രയാണത്തിൽ നമുക്ക് രക്ഷക്കെത്തുക നമ്മുടെ പ്രൊഫഷണൽ വൈദഗ്ധ്യവും അതിന്റെ കാര്യക്ഷമമായ നിർവഹണവും ആയിരിക്കും. ഇക്കാര്യത്തിൽ ശക്തമായ ഒരു ചുവടു വെയ്ക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾ നമുക്ക് മുന്നോട്ട് കൊണ്ടുപോകണം. സബ്‌സിഡികൾ വിതരണം ചെയ്യുന്നതോടൊപ്പം മികച്ച വിജ്ഞാന വ്യാപന കേന്ദ്രങ്ങളായും എല്ലാ കൃഷി ഭവനുകളും ഉയർന്നു വരുന്നത് കാണാൻ 2022 ൽ നമുക്കാകും എന്ന ശുഭാപ്തി വിശ്വാസം ഉണ്ട്.

നമ്മുടെ സ്നേഹവും സഹവർത്തിത്വവും കൂട്ടായ്മയും ഇനിയും ശക്തമായി മുന്നോട്ടു പോകണം. സംഘടനാ കാര്യങ്ങളേക്കാൾ അധികം ഔദ്യോഗിക കാര്യങ്ങളിൽ കൂടുതൽ അടുത്ത് പരസ്പര വിശ്വാസത്തോടെ പ്രവർത്തിക്കേണ്ടവരാണ് നമ്മൾ. ഇക്കാര്യത്തിൽ നമുക്ക് നൂറ് ശതമാനം ആത്മാർത്ഥത പുലർത്താൻ കഴിയണം. നമ്മുടെ വകുപ്പിന്റെയും കാർഷിക മേഖലയുടെയും നല്ല നാളുകൾ ആണ് നമുക്ക് മുന്നിൽ ഉള്ളത്. ശുഭാശംസകളോടെ,

BAIJU TP
PRESIDENT
Team AOAOK

© aoaok.org - powered by linksmedia